കുട്ടനാട്: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ എ.സി കനാൽ തീരത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പെട്ടിക്കടകൾ ഒഴിപ്പിക്കാനുള്ള നീക്കവുമായി റവന്യൂ വകുപ്പ് വീണ്ടും രംഗത്ത്, പ്രതിഷേധത്തിനൊരുങ്ങി കടയുടമകൾ.
പായിപ്പാട്, വെളിയനാട് രാമങ്കരി, ചമ്പക്കുളം, നെടുമുടി വില്ലേജുകളിലായി പെരുന്ന മനയ്ക്കച്ചിറ മുതൽ പള്ളാതുരുത്തിവരെ നൂറ് കണക്കിന് കടകളാണ് ഒഴിപ്പിക്കൽ ഭീഷണിനേരിടുന്നത്. രാമങ്കരി വില്ലേജിലെ ഉദ്യോഗസ്ഥർ എത്തി ഒഴിപ്പിക്കേണ്ട കടകളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ഇതോടെയാണ് കടകൾ ഒഴിപ്പിക്കാനുള്ള നീക്കം വീണ്ടും ശക്തമായത്. ചെറുകച്ചവടത്തിലൂടെ വർഷങ്ങളായി നിത്യച്ചെലവിന് വഴികണ്ടെത്തിയിരുന്ന നൂറ് കണക്കിന് കുടുംബങ്ങൾ ഇതോടെ പട്ടിണിയിലാകും.
കെട്ടടങ്ങിയ പ്രശ്‌നം
കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി കനാൽ നവീകരിക്കാനും നെടുമുടി, പള്ളാത്തുരുത്തി ആറുകളിലേക്ക് തുറക്കാനും വർഷങ്ങൾക്ക് മുമ്പ് പദ്ധതിയിട്ടിരുന്നു.
ഇതുപ്രകാരം മുഴുവൻ പെട്ടിക്കടകളും ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് ഒരിക്കൽ ശ്രമം നടത്തിയിരുന്നു. എന്നാൽ, കടയുടമകൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ
ഒഴിപ്പിക്കൽ തത്കാലം നിർത്തിവയ്ക്കുകയായിരുന്നു. ഇതോടെ കെട്ടടങ്ങിയ പ്രശ്നമാണ് ഇപ്പോൾ വീണ്ടും സജീവമായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |