ഐശ്വര്യ റായിയെ സംബന്ധിച്ച് നവംബർ എന്നത് ആഘോഷങ്ങളുടെ മാസമാണ്. നവംബർ ഒന്നിനാണ് താരത്തിന്റെ ജന്മദിനം. ഈ വർഷം ഐശ്വര്യയെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ളതാണ്. കഴിഞ്ഞ പതിനാറാം തീയതി മകൾ ആരാധ്യയുടെ പതിമൂന്നാം ജന്മദിനമായിരുന്നു. അതായത് മകൾ 'ഒഫിഷ്യലി' കൗമാരക്കാരിയായി.
അന്തരിച്ച പിതാവ് കൃഷ്ണരാജ് റായിയുടെ ജന്മദിനമാണിന്ന്. സ്‌പെഷ്യൽ ഡേയിൽ വൈകാരികമായ ചില ചിത്രങ്ങൾ സോഷ്യൽ മീഡയയിൽ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ റായ്. മുത്തച്ഛന്റെ ചിത്രത്തിന് മുന്നിൽ ആരാധ്യ ആദരവോടെ വണങ്ങുന്നതാണ് ചിത്രങ്ങളിലൊന്ന്. മകൾക്കും അമ്മയ്ക്കുമൊപ്പമുള്ള ചിത്രവും ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറലായി. പിറന്നാളാഘോഷത്തിന്റെയും കുഞ്ഞായിരിക്കുമ്പോഴുള്ള ആരാധ്യയുടെ ഫോട്ടൊയടക്കം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭർത്താവ് അഭിഷേക് ബച്ചനൊപ്പമുള്ള ഒരു ഫോട്ടോ പോലും കൂട്ടത്തിലില്ല. അഭിഷേകിന്റെ അസാന്നിദ്ധ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്‌തു.
ഐശ്വര്യയും അഭിഷേകും വേർപിരിയുന്നുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചുനാളുകളായി വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് ഏറെക്കുറെ ഉറപ്പായി എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ താരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ മാസം അമിതാബ് ബച്ചന്റെ എൺപത്തിരണ്ടാം പിറന്നാളിന് ഐശ്വര്യ സോഷ്യൽ മീഡിയയിലൂടെ ആശംസയറിയിച്ചിരുന്നു. ആരാധ്യയ്‌ക്കൊപ്പം നിൽക്കുന്ന അമിതാബ് ബച്ചന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് ഐശ്വര്യയും ആരാധ്യയും ബച്ചൻ കുടുംബത്തിനൊപ്പമായിരുന്നില്ല വന്നത്. ഇതോടെയാണ് ദമ്പതികൾ തമ്മിൽ പ്രശ്നമുണ്ടെന്ന ഗോസിപ്പിന് ആക്കം കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |