കട്ടപ്പന: നഗരത്തിന്റെ വിവിധ കെട്ടിടങ്ങൾക്കിടയിലൂടെ നിരവധി നടപ്പുവഴികളാണ് മുമ്പ് ഉണ്ടായിരുന്നത്. കാലക്രമേണ ഇവ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി. വലിയതോതിൽ ചാക്ക് കെട്ടുകളിൽ ആയിട്ടാണ് മാലിന്യം ഇവിടെ വച്ചിരുന്നത്. ഇതോടെ ഇതുവഴി ആളുകൾ നടക്കാതെയുമായി. നടപ്പുവഴികളിൽ ആളൊഴിഞ്ഞതോടെ ഈ ഭാഗങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുന്നതിനും കാരണമായി. കൂടാതെ മഴക്കാലം ആകുന്നതോടെ വിവിധ മേഖലകളിൽ നിന്നും ഇതുവഴി വെള്ളമൊഴുകി പ്രധാന റോഡിലേക്ക് എത്തുന്നത് വലിയ ദുർഗന്ധം വമിക്കുന്നതിനും കാരണമാക്കിയിരുന്നു . ഈ സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇടവഴികളിലെ മാലിന്യ കൂമ്പാരം നീക്കി സഞ്ചാരയോഗ്യമാക്കിയത്.
ഗാന്ധിസ്‌ക്വയറിനു സമീപത്തു നിന്നും കുന്തളംപാറ ബൈപ്പാസ് റോഡിലേക്ക് ഇറങ്ങുന്ന ഇടവഴി, സെൻട്രൽ ജംഗ്ഷനിലെ രണ്ട് വൺവേ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടവഴി എന്നിവിടങ്ങളിലാണ് ആദ്യഘട്ടം ശുചീകരണം നടത്തിയത്. വരും ദിവസങ്ങളിൽ മേഖലയിൽ ക്യാമറകൾ അടക്കം സ്ഥാപിക്കാനും തീരുമാനമായി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |