SignIn
Kerala Kaumudi Online
Sunday, 24 November 2024 1.02 PM IST

പൊടിയരിക്കഞ്ഞിയും ചുട്ടപപ്പടവും കഴിച്ചു, പിന്നാലെ ലാൽ മറ്റൊന്ന് ആവശ്യപ്പെട്ടു; സൂപ്പർ‌സ്റ്റാറുകളുടെ സ്വഭാവത്തെപ്പറ്റി ബാബു നമ്പൂതിരി

Increase Font Size Decrease Font Size Print Page

മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളുടെ കൂടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളാണ് ബാബു നമ്പൂതിരി. ഇരുവരുടെയും സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് കൗമുദി മൂവീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

mohanlal

'ആളുകൾ പറയും മമ്മൂട്ടി ചൂടനാണ്, ചാടിക്കടിക്കുമെന്നൊക്കെ. പക്ഷേ മമ്മൂട്ടിയുടെ മനസിൽ ഒന്നുമില്ല. സത്യത്തിൽ ശുദ്ധനാണ്. ഓപ്പണായി പറയും. ആ വിഷയം അവിടെ വച്ച് തീരും. അല്ലാതെ ഒരു വിഷയം അങ്ങനെ മനസിൽ കൊണ്ടുനടക്കുന്നയാളല്ല. ലാൽ അങ്ങനെയാണെന്നല്ല ഞാൻ പറയുന്നത്. ലാൽ റിസർവ് ചെയ്‌തേ പെരുമാറുകയുള്ളൂ. അടുക്കേണ്ടയാളോട് മാത്രമേ അടുക്കുകയുള്ളൂ. എന്നോടൊക്കെ തമാശയൊക്കെ പറയാറുണ്ട്. പക്ഷേ അതുകൊണ്ട് തീർന്നു. അത്രയേയുള്ളൂ.

മമ്മൂട്ടിയെ ഞാൻ ഇവിടെ ഒരു പരിപാടിക്ക് കൊണ്ടുവന്നിട്ടുണ്ട്. അന്ന് അദ്ദേഹം നന്നായി പ്രസംഗിച്ചു. ഇവിടെ വന്ന് കാപ്പിയൊക്കെ കുടിച്ചാണ് പോയത്. ലാൽ ഒരു ദിവസം കുറവിലങ്ങാടിനടുത്ത് ഷൂട്ടിംഗിന്റെയിടക്ക് തറവാട്ടിൽ വന്നു. ജഗതിയും ലാലും കൃഷ്ണൻകുട്ടി നായരും എല്ലാവരുമുണ്ട്. അവർക്ക് പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും വേണം. അച്ഛനൊക്കെയുള്ള സമയത്താണ്. ഞങ്ങൾ എല്ലാവരും പലകയൊക്കെ ഇട്ടിരുന്നാണ് കഴിച്ചത്. അന്ന് പൊടിയരിക്കഞ്ഞിയും ചുട്ടപപ്പവടവുമൊക്കെ കഴിച്ചു. ഭക്ഷണം കഴിച്ച ശേഷം ലാലിന് മുറുക്കണം. എന്റെ അച്ഛനാണെങ്കിൽ വലിയ മുറുക്കുകാരനാണ്. ചെല്ലം നിറയെ ഇരിക്കുകയാണ്. അവിടെയിരുന്ന് മുറുക്കിയിട്ടാണ് പോയത്.'- അദ്ദേഹം പറഞ്ഞു.

TAGS: MOHANLAL, MAMMOOTTY, BABUNAMBOOTHIRI, MALAYALAMMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.