കോഴിക്കോട്: കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബെെജുവിൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നെന്നാണ് പരാതി. രാത്രി 11 മണിയോടെ കൊടുവള്ളി - ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വച്ചായിരുന്നു സംഭവം.
രാത്രി കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ബെെജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. കെെയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണം ഇവർ കൊണ്ടുപോയെന്നും ബെെജു പറയുന്നു. സ്വർണപ്പണി കൂടി ചെയ്യുന്ന ആളായതിനാൽ മറ്റ് പലരുടെയും സ്വർണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബെെജു വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
അക്രമി സംഘം എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വെള്ള കാറിലാണ് മോഷണ സംഘം എത്തിയത് എന്നായിരുന്നു ബെെജുവിന്റെ മൊഴി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കാറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |