ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജയിൽ മോചനത്തിനായി പി.ടി.ഐ (പാകിസ്ഥാൻ തെഹ്‌രീക് - ഇ - ഇൻസാഫ് ) പാർട്ടി ആരംഭിച്ച പ്രക്ഷോഭം പിൻവലിച്ചു. ചൊവ്വാഴ്ച ഇമ്രാൻ അനുകൂലികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. ഞായറാഴ്ച മുതൽ പ്രതിഷേധങ്ങൾക്കിടെ ആയിരക്കണക്കിന് പേർ അറസ്റ്റിലായിരുന്നു.
ചൊവ്വാഴ്ച ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിയുടെ നേതൃത്വത്തിലെ വമ്പൻ റാലി സുരക്ഷാ വലയങ്ങൾ മറികടന്ന് പാർലമെന്റും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഇസ്ലാമാബാദിലെ റെഡ് സോണിനെ വളഞ്ഞിരുന്നു. ഇതിനിടെ പതിനായിരക്കണക്കിന് പ്രക്ഷോഭകർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയായിരുന്നു. ആറ് സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |