മുഹമ്മ: ട്രാൻസ്ജൻഡർ സമൂഹത്തെയും ശാരീരിക വെല്ലു വിളിനേരിടുന്ന സമൂഹത്തെയും സഹായിക്കാൻ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്ന് സ്വാതന്ത്ര്യ സമര സേനാനിയും ജനകീയ ഗായികയുമായ പികെ മേദിനി അഭിപ്രായപ്പെട്ടു. ട്രാൻസ് ജെൻഡർ ജീവിതം ഇതിവൃത്തമാക്കി സാബ്ജി എഴുതിയ "പെണ്ണോരം" നോവൽ പ്രകാശനം ചെയ്യുകയായിരുന്നു മേദിനി. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ പുത്രി ശാരദാ മോഹൻ കോപ്പി ഏറ്റുവാങ്ങി. കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷനായി.
സാബ്ജി, ഡി ഹർഷകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |