തൃശൂർ: 24 കേരള ബറ്റാലിയൻ എൻ.സി.സി ജില്ലയിൽ എൻ.സി.സി വാരാചരണത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ മേയർ എം. കെ വർഗീസ് ഉദ്ഘാടനം ചെയ്തു. 24 കേരള ബറ്റാലിയൻ ഓഫീസർ കമാൻഡിംഗ് ലഫ്റ്റനന്റ് കേണൽ എം.ടി ബ്രിജേഷ് അദ്ധ്യക്ഷത വഹിച്ചു. മേജർ പി.ജെ. സ്റ്റൈജു പദ്ധതി, ക്യാപ്റ്റൻ ശരത്ചന്ദ്രൻ, സുബേദാർ മേജർ ബിജോയ് റായ് രാജൻ, ഡോ. വിനു എന്നിവർ പ്രസംഗിച്ചു. അമല മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടന്നു. കേരളവർമ്മ കോളേജിലെ എൻ.സി.സി കേഡറ്റുകൾ ഫ്‌ളാഷ് മോബ് നടത്തി. ദിശ ബോർഡുകളും വൃത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |