നന്മണ്ട: സംസ്കൃതിയുടെ നേതൃത്വത്തിൽ നന്മണ്ട നഞ്ചുണ്ടേശ്വരത്ത് നടക്കുന്ന ഭാരതീയം ധർമ്മ പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസ പ്രഭാഷണം കൊടകര തൃശ്ശിവപേരൂർ വാല്മീകി രാമായണ നവാഹ യജ്ഞാചാര്യൻ ഒ.എസ് സതീഷ് നടത്തി.
ബാലുശ്ശേരി ആദർശ സംസ്കൃത വിദ്യാ പിഠം പ്രിൻസിപ്പാൾ ഡോ. ഇ. പ്രകാശ് അദ്ധ്യക്ഷനായി. ഋതു നന്ദ് കീഴ്പുത്തലത്ത്, ഷിബില സലിൽ പ്രസംഗിച്ചു. എ.എം പ്രഭാകരൻ, സതീശൻ അദ്വൈതം, സജീഷ് കക്കട്ടിൽ സന്നിഹിതരായി. ചിത്രകാരൻ എം. സി. വിജയനെ എടവന ശ്രീധരൻ ആദരിച്ചു. ഗൗതം കൃഷ്ണ,പാർവണ പ്രശാന്ത്, എം.സി ദീക്ഷിത് എന്നിവരെ രാജൻ തിരുവോത്ത്,ജെസ്സി ദേവദാസ്, ബിജിഷ സി. പി.എന്നിവർ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |