കൊല്ലം: മുൻ വിരോധത്താൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പള്ളിത്തോട്ടം ഗാന്ധിനഗർ 81ൽ സിജോ (26), ഗാന്ധി നഗർ 121ൽ റിഷാദ് (23), ഗാന്ധിനഗർ 136ൽ അജീഷ് എന്നിവരാണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. പള്ളിത്തോട്ടം സ്വദേശി ഷഹീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതിയായ അജീഷിന്റെ വിവാഹാലോചന മുടക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മദ്യലഹരിയിൽ അക്രമകാരികളായിരുന്ന പ്രതികളെസഹസികമായാണ് പോലീസ് പിടികൂടിയത്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഹരികുമാർ, സൾട്രസ് സി.പി.ഒമാരായ സുനിൽ ലാസർ, വൈശാഖ്, അഭിലാഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |