ഷിമോഗ : അണ്ടർ15 ദേശീയ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഹൈദരാബാദിനെ 6വിക്കറ്റിന് കീഴടക്കി കേരളം. 35 ഓവർ വീതമുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം രണ്ട് ഓവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.
മികച്ച ബൗളിംഗിലൂടെ ഹൈദരാബാദ് ബാറ്റിംഗ് നിരയെ കേരള ബൗളർമാർ പിടിച്ചു കെട്ടി. മുൻനിര ബാറ്റർമാരിൽ ആർക്കും തിളങ്ങാനായില്ല. 19 റൺസെടുത്ത ആശ്രിതയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. കേരളത്തിന് വേണ്ടി അരിത രണ്ടും ദേവനന്ദ, ലക്ഷ്മീദേവി, ആര്യനന്ദ, അഥീന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. വൈഗ അഖലേഷും (30), രുദ്റ വിപിനും (35) ചേർന്ന് ഒന്നാം വിക്കറ്റിൽ 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ നാല് വിക്കറ്റുകൾ വീണത് കേരള ക്യാമ്പിൽ ആശങ്കയുണർത്തി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ലക്ഷിത ജയനും (31), റെയ്‌ന റോസും (15) ചേർന്ന് പുറത്താകാതെ കേരളത്തെ വിജയത്തിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |