നെടുമ്പാശേരി: ശബരിമല തീർത്ഥാടനത്തിനായി ആന്ധ്രപ്രദേശിൽ നിന്ന് വിമാനമാർഗമെത്തിയ ഉദ്യോഗസ്ഥ സംഘം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായുള്ള ഇടത്താവളം സന്ദർശിച്ചു. ആന്ധ്രപ്രദേശ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി കാരിക്കൽവല്ലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇടത്താവളം സന്ദർശിച്ചത്. ഇടത്താവളം ആന്ധ്രപ്രദേശിൽ നിന്നും മറ്റും വരുന്ന തീർത്ഥാടകർക്ക് ഏറെ അനുഗ്രഹമാകുമെന്ന് കാരിക്കൽവല്ലവൻ പറഞ്ഞു. സിയാൽ ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. ശബരിമലയിലേയ്ക്കുള്ള യാത്രാമധ്യേ കാലടി ശൃംഗേരി ആശ്രമവും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |