മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകുമെന്നത്സംബന്ധിച്ച് ഇന്ന് ചേരുന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് ഏക്നാഥ് ഷിൻഡെ. സർക്കാർ രൂപീകരണത്തിൽ മഹായുതിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും വ്യക്തമാക്കി. ചർച്ചകൾ നടന്നുവരികയാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അന്തിമ തീരുമാനം എടുക്കും. ബിജെപി എം.എൽ.എമാർ യോഗം ചേരും. ഈ സർക്കാർ ജനകീയ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ രൂപീകരിക്കുന്നതിന് അന്തിമരൂപം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കൾ നേരത്തെ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. ചർച്ചകൾക്കു ശേഷം മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ നേതാക്കൾ പ്രതികരിക്കാതിരുന്നത് നിരവധി ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽഏക്നാഥ് ഷിൻഡെ സത്താരയിലെ വീട്ടിലേക്ക് പോയത്അനാരോഗ്യം മൂലമെന്ന് ഷിൻഡെ വിഭാഗം നേതാവ് ഉദയ് സമന്ത് വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |