മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിൽ മിന്നിത്തിളങ്ങിയ നടിയാണ് സുകന്യ. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും ജയറാമും മുകേഷും അടക്കമുള്ള താരങ്ങളുടെ കൂടെ സുകന്യ അഭിനയിച്ചിട്ടുണ്ട്. 'കണ്ടതും കേട്ടതും' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സുകന്യയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
'അഭിനയ ജീവിതത്തിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോഴാണ് സുകന്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം വിവാഹ ജീവിതം അവസാനിക്കുകയും ചെയ്തു. അതോടെ ദാമ്പത്യ ജീവിതം മടുത്തു. അമ്പത്തിനാലുകാരി സുകന്യ ഇന്ന് തനിച്ചാണ്.'- അദ്ദേഹം പറഞ്ഞു.
സുകന്യയുടെ രണ്ടാമത്തെ ചിത്രം താനായിരുന്നു സംവിധാനം ചെയ്തതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. 'അമേരിക്കൻ ബിസിനസുകാരനെയാണ് സുകന്യ വിവാഹം കഴിച്ചത്. സിനിമയിലെ പണവും പ്രശസ്തിയും ഉപേക്ഷിച്ച്, കുടുംബിനിയായി കഴിയാനുള്ള ആഗ്രഹം മൂലം സുകന്യ ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. അവിടെ അവരെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം അവർ തിരിച്ചുവന്നു. താമസിയാതെ വിവാഹമോചിതയായി. വീണ്ടും സിനിമയിൽ തുടർന്നെങ്കിലും പഴയ പേരും പ്രശസ്തിയൊന്നും കിട്ടിയില്ല.' - സുകന്യ പറഞ്ഞു.
'സുകന്യ ഒരു പെൺകുട്ടിക്ക് ജന്മം കൊടുത്തെന്ന രീതിയിൽ വാർത്ത വന്നു. ആ വാർത്ത അവർക്ക് സന്തോഷം നൽകി. കുട്ടികളില്ലാത്ത സുകന്യയ്ക്ക് ചേച്ചിയുടെ ഏക മകളുടെ അമ്മയാകാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും തോന്നി. ആ കുട്ടിക്കും സന്തോഷമാണ് ഉണ്ടായത്.'- അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ പല പ്രതിസന്ധികളും നേരിട്ട സുകന്യയെ പെൺകരുത്തിന്റെ പ്രതീകമായി വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |