തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ ദക്ഷിണറെയിൽവേ ഉന്നയിച്ച സംശയങ്ങളിൽ വ്യക്തത വരുത്താൻ 5ന് എറണാകുളത്ത് ദക്ഷിണ റെയിൽവേ, കെ- റെയിൽ അധികൃതർ ചർച്ച നടത്തും. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. വീതികുറഞ്ഞ സ്റ്റാൻഡേർഡ് ഗേജിന് പകരം സിൽവർ ലൈനിന്റെ ട്രാക്ക് റെയിൽവേ ഉപയോഗിക്കുന്നതു പോലുള്ള ബ്രോഡ്ഗേജാക്കണമെന്നും വന്ദേഭാരതും ഗുഡ്സ്ട്രെയിനുകളും ഇതിലൂടെ ഓടിക്കണമെന്നുമാണ് റെയിൽവേയുടെ പ്രധാന നിർദ്ദേശം.
വെള്ളക്കെട്ട് അടക്കം പരിസ്ഥിതി പ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കണം. പുതിയ വേഗ ട്രാക്കുകളുണ്ടാക്കാനുള്ള ദേശീയനയം പാലിച്ചായിരിക്കണം പദ്ധതിരേഖ പുതുക്കേണ്ടത്. പരിഹരിക്കേണ്ട പിഴവുകളും പരിഹാര നിർദ്ദേശങ്ങളും റെയിൽവേ, കെ-റെയിലിന് കൈമാറിയിട്ടുണ്ട്. ഇതിന്മേലുള്ള ചർച്ചയാണ് 5ന് നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |