കരിവെള്ളൂർ: ബി സ്മാർട്ട് അബാക്കസ് ജില്ലാതല പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ നിഹൽ കൃഷ്ണ, വേദിക നവീൺ, നിരഞ്ജ് ദേവ് രതീഷ് എന്നീ കുട്ടികളെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.എഴുത്തുകാരനും പടന്നക്കടപ്പുറം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ ധനേശൻസർട്ടിഫിക്കറ്റുകളും ഉപഹാരവും വിതരണം ചെയ്തു. അബാക്കസ് പരിശീലക രാഗി ദിലീപ് എന്നിവർ സംസാരിച്ചു. വടക്കുമ്പാട് പി.പി.ശകുന്തളയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ധനേശന്റെ കഥാ സമാഹാരം 'കരയിലെ പോകുന്ന ഒരു ജീവി എന്ന പുസ്തകം ലിമേഷ് പെരളം പരിചയപ്പെടുത്തി. കൊടക്കാട് നാരായണൻ അദ്ധ്യക്ഷത വഹിച്ചു.പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ എ.രത്നാവതി, സജിഷ , പി.വി.വിജയൻ, പി.പി.അനിത, ശശിധരൻ ആലപ്പടമ്പൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |