കൊച്ചി: കല്യാൺ സിൽക്സിന്റെ കേരളത്തിലുള്ള ഷോറൂമുകളിലും ബാംഗ്ലൂർ ഷോറൂമുകളിലും 3 ഇൻ 1 കോംബോ ഓഫറിന്റെ പുതിയ എഡിഷന് തുടക്കമായി. കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് ഓരോ ഷോപ്പിംഗിലും മൂന്നിരട്ടി ലാഭം ഈ ഫാഷൻ ഉത്സവത്തിലൂടെ നേടാം. 2025ലെ പുത്തൻ ശ്രേണികളാണ് കോംബോ ഓഫറിലൂടെ ലഭ്യമാകുന്നത്. ഓരോ വർഷവും വർദ്ധിച്ചുവരുന്ന കോംബോ ഓഫറിന്റെ പ്രചാരം കണക്കിലെടുത്ത് അഞ്ച് ഇരട്ടി കളക്ഷനുകളാണ് ഇത്തവണ അണിനിരത്തിയിട്ടുള്ളത്.
ഫാഷൻ ലോകത്തെ പുതിയ ചലനങ്ങൾ മുൻകൂട്ടി കണ്ട് സ്വന്തം തറികളിലും ഡിസൈൻ സലൂണുകളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും രൂപകല്പന ചെയ്ത വസ്ത്രശ്രേണികളാണ് കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ ഈ ഓഫറിലൂടെ അവതരിപ്പിക്കപ്പെടുന്നത്. പ്രമുഖ മില്ലുകളുമായുള്ള വാണിജ്യ കരാറുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ വസത്രശ്രേണികൾ ഒരുക്കുവാൻ കരുത്തേകുന്നുവെന്ന് കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ഗുണമേന്മയിലും രൂപകല്പനയിലും വിട്ടുവീഴ്ചകളൊന്നുമില്ലാതെ ഓരോ ഉപഭോക്താവിനും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരം വീണ്ടും ഒരുക്കാൻ സാധിച്ചതിൽ കൃതജ്ഞരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |