കോഴിക്കോട്: ഐ.എം.എ സി.ജി.പിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗവുമായി സഹകരിച്ച് ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാ മെഡിക്കൽ സ്റ്റാഫുകൾക്കും വേണ്ടി സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു. ഡോ. പി.പി. വേണുഗോപാലൻ നേതൃത്വം നൽകി. മൂന്നിന് നടന്ന ചടങ്ങിൽ സംസ്ഥാന ഐ.എം.എ വൈസ് പ്രസിഡന്റും കൗൺസിലറുമായ ഡോ. പി.എൻ അജിത ഉദ്ഘാടനം ചെയ്തു. ഡോ. ശങ്കർ മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബേബി സുപ്രിയ, ഡോ.ജിതിൻ.ജി.ആർ പ്രസംഗിച്ചു. സമാപന ചടങ്ങിൽ കോഴിക്കോട് ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ. സച്ചിൻ ബേബി മുഖ്യാതിഥിയായി. ഡോ. സന്ധ്യ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |