പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിയ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി വക്താവ് ഡോ.ഷമാ മുഹമ്മദിന് ഡി.സി.സി നേതൃത്വത്തിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറി കെ.ജാസിംകുട്ടി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ റനീസ് മുഹമ്മദ്, ദിലീപ് കുമാർ പൊതീപ്പാട്, മുൻ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾകലാം ആസാദ്, ഡി.സി.സി അംഗം ബിനു മൈലപ്ര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |