ഹൈദരാബാദ് : അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ റിലീസിനോടനബന്ധിച്ച് ഉണ്ടായ തിക്കും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടന്ന പ്രിമിയർ ഷോയ്ക്കിടെയാണ് സംഭവം. പ്രീമിയർ ഷോയ്ക്കെത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ടുപേർ ബോധം കെട്ടുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കുട്ടിയുടെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലും പെട്ട് വീണുപോയ സ്ത്രീക്ക് പൊലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സി.പി.ആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
രാത്രി 11 മണിക്കായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നത്. പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതറിഞ്ഞ ആളുകൾ കൂട്ടത്തോടെ തിയേറ്ററിലേക്ക് എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |