കോട്ടയം: ഭിന്നശേഷി സമൂഹത്തിന് സകല ഇടങ്ങളിലും പരസഹായമില്ലാത്ത പ്രവേശനം ഉറപ്പാക്കുന്നതിന് സക്ഷമയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന എന്റെ വഴി, എന്റെ ജീവിതം എന്ന മുദ്രാവാക്യത്തോടെ വിപുലമായ കാമ്പയിൻ സംഘടിപ്പിയ്ക്കും. പൊതുഇടങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കുന്നതിന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന സക്ഷമ ജില്ലാ വാർഷികയോഗത്തിൽ തീരുമാനിച്ചു. ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന തരത്തിൽ പൊതുഇടങ്ങളെ രൂപപ്പെടുത്തുന്നതിനായി ജില്ലാ തലത്തിൽ അഭിഭാഷകരുടെയും നിയമജ്ഞരുടെയും സഹായത്തോടെ പൊതുവേദി രൂപപ്പെടുത്താൻ ജില്ലാ സമിതി തീരുമാനിച്ചു. സക്ഷമ ജില്ലാ പ്രസിഡന്റായി ബി.ഗോപാലകൃഷ്ണനെയും സെക്രട്ടറിയായി സ്വപ്ന ശ്രീരാജിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |