കായംകുളം: കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ ഞക്കനാൽ മുറിയിൽ കിടങ്ങിൽ വീട്ടിൽ സൂരജ് (19), കൊറ്റമ്പള്ളി മുറിയിൽ അമ്പലശ്ശേരിൽ വീട്ടിൽ അമ്പാടി ഹരീഷ് (20), വയനകം മുറിയിൽ മേനേഴത്ത് വീട്ടിൽ ഹരികൃഷ്ണൻ (24) എന്നിവരാണ് പിടിയിലായത്.
നവംബർ 16ന് രാത്രി 1.45ന് വിജിത്ത് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വിജിത്തിന്റെ സുഹൃത്തായ ഇലിപ്പക്കുളം സ്വദേശി നന്ദുവിനെ ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ച് ഇരു കാലുകളിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇവർ കൊട്ടാരക്കരയിലും മണപ്പള്ളിയിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് ഓച്ചിറ ഞക്കനാൽ കൊച്ചുപുര കിഴക്കതിൽ വീട്ടിൽ അജിത്ത് (26), മേമന മുറിയിൽ ആരാമം വീട്ടിൽ അതുൽ രാജ് (20), തഴവ മണപ്പള്ളി കാപ്പിത്തറ കിഴക്കതിൽ വീട്ടിൽ മിഥുൻ രാജ് (22), മേമന മുറിയിൽ അക്ഷയ് ഭവനം വീട്ടിൽ അക്ഷയ് കൃഷ്ണൻ (21), കൊറ്റമ്പള്ളി ഗൗരി ഭവനം വീട്ടിൽ ലൈജു (18), കൊട്ടാരക്കര ചക്കുവരക്കൽ ജയശ്രീ ഭവനം വീട്ടിൽ അക്ഷയ് കുമാർ (18) എന്നിവരെ പ്രതി ചേർത്തു. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐ പ്രിയ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്‌റഫ്, അഖിൽ മുരളി, ഗോപകുമാർ, ശ്രീനാഥ്, സോനു, അരുൺ, അഖിൽ, ശിവകുമാർ, സജു, റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |