കരുനാഗപ്പള്ളി: അഞ്ചര കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. ക്ലാപ്പന തെക്ക് ചെമ്പിശേരിൽ വീട്ടിൽ റോയ് (45), കുലശേഖരപുരം കോട്ടയ്ക്കുപുറം മാമൂട്ടിൽ മണി നിവാസിൽ പ്രമോദ്‌കുമാർ (41) എന്നിവരാണ് പിടിയിലായത്. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇന്റലിജിൻസ് വിഭാഗവുമായി ചേർന്ന് വീടിന്റെ കാർപോർച്ചിൽ നിന്ന് 5.536 കിലോ കഞ്ചാവും കടത്തികൊണ്ടുവന്ന കെ.എൽ-23- എച്ച്-4404 എന്ന നമ്പരിലുള്ള ഫോർഡ് കാറും പിടികൂടിയത്.
സംഭവത്തിൽ ചെറിയഴീക്കൽ സുരേന്ദ്രമംഗലത്ത് നിധിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗവും തുടർന്ന് കാറിലുമായാണ് കഞ്ചാവ് കടത്തിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ സി.പി.ദിലീപ്, അസി.എക്സൈസ് ഇൻസ്‌പെക്ടർമാരായ പി.വിധുകുമാർ, കെ.ജി.രഘു, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ആർ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.അനീഷ്, ബി.എസ്.അജിത്, ജൂലിയൻ ക്രൂസ്, ജെ.ജോജോ, പി.എസ്.സൂരജ്, അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി ഗംഗ, സിവിൽ എക്‌സൈസ് ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |