കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുനെല്ലി തൃശ്ശിലേരി കട്ടക്ക്മേപ്പുറം വീട്ടിൽ വിനീത് ജെയിംസ് (28 ) നെയാണ് ടൗൺ പൊലീസ് പിടികൂടിയത്. 2022 മുതൽ ഇയാൾ കോഴിക്കോട്ടെ പല ഹോട്ടലുകളിൽ വച്ച് യുവതിയെ പലതവണ പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ കബളിപ്പിച്ച് ഒഴിഞ്ഞുമാറുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചതിൽ ഇയാൾ വയനാട്ടിലുണ്ടെന്ന് മനസിലാക്കി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ തിരുനെല്ലിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |