കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ. ഒരേ സമയം രണ്ട് ഉദ്യോഗസ്ഥർ ഡിഎംഒ ആയി ഓഫീസിൽ എത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. സ്ഥലം മാറിയെത്തിയ ഡോ ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ നിലവിലെ ഡിഎംഒ തയ്യാറായില്ല.
സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫീസിൽ എത്തിയത്. നിലവിൽ രണ്ട് പേരും ഡിഎംഒയുടെ ക്യാബിനിൽ ഇരുന്നു. പിന്നാലെ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസിൽ നിന്ന് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |