പള്ളുരുത്തി: ഇടക്കൊച്ചിയിൽ വർക്ക്ഷോപ്പ് ഉടമ അറക്കപ്പറമ്പിൽ കെ.എൽ. അഗസ്റ്റിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റുചെയ്തു. ഇടക്കൊച്ചി എസ്.എ.സി.എ റോഡിൽ ചെത്തിപ്പറമ്പിൽ സി.പി. പ്രനീഷാണ് (24) അറസ്റ്റിലായത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ശനിയാഴ്ച പുലർച്ചെ അഞ്ചോടെ ശ്രീകൃഷ്ണക്ഷേത്രത്തിന് മുൻവശം ഹൈവേയിൽ വച്ചായിരുന്നു ആക്രമണം.
റോഡിലൂടെ നടക്കുകയായിരുന്ന അഗസ്റ്റിനെ പിന്നിലൂടെ ഓടിയെത്തിയ പ്രതി റോഡരികിൽ കിടന്നിരുന്ന പോസ്റ്റുകൾക്കിടയിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചു. മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും പരിക്കേറ്റ അഗസ്റ്റിൻ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പള്ളുരുത്തി സി.ഐ രതീഷ് ഗോപാൽ, എസ്.ഐ അജ്മൽ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |