തിരുവനന്തപുരം: ഭദ്രൻ കാർത്തിക,എസ്.ആർ.ഭദ്രൻ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം 'അനന്ത ഭദ്രം ' വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. കേരള ലളിതകലാ അക്കാഡമി മുൻ ചെയർമാൻ പ്രൊഫ.കാട്ടൂർ നാരായണപിള്ള ഉദ്ഘാടനം ചെയ്‌തു.
ചിത്രകാരൻ ബി.ഡി.ദത്തൻ അദ്ധ്യക്ഷനായിരുന്നു. കേരള ലളിതകലാ അക്കാഡമി മുൻ ചെയർമാന്മാരായ പ്രൊഫ.കാനായി കുഞ്ഞിരാമൻ,നേമം പുഷ്പരാജ്,മാദ്ധ്യമ പ്രവർത്തകൻ ബൈജു ചന്ദ്രൻ,ചലച്ചിത്ര സംവിധായകൻ സജിൻലാൽ,അഡ്വ.ബിന്ദു അനിൽ എന്നിവർ സംസാരിച്ചു. പ്രദർശനം 14ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |