തന്റെ വാഹനങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറായ അനിൽ ബാലചന്ദ്രൻ. അടുത്തിടെ അദ്ദേഹം റേഞ്ച് റോവർ സ്‌പോർട്സ് വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് താൻ സ്വന്തമാക്കിയ ജീപ്പ് അടക്കമുള്ള വാഹനങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ഈ വാശിക്ക് പിന്നിൽ ഒരു കഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ട് ഇ എം ഐ അടക്കാത്തതിന്റെ പേരിൽ തന്റെ മാരുതി ആൾട്ടോ 800 ജപ്‌തി ചെയ്‌തിരുന്നെന്നും അന്ന് എല്ലാവരുടെയും മുന്നിൽ നാണം കെട്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഇന്ന് ഒരു രൂപ പോലും ഇ എം ഐ ഇല്ലാതെ പൊലീസ് ജീപ്പ് പോലും വാങ്ങിയെന്നും അനിൽ ബാലചന്ദ്രൻ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മമ്മുക്ക പറയുന്ന പോലെ “തള്ളേ!!! കലിപ്പ് തീരണില്ലല്ലോ”
ഈ വാശിക്ക് പിന്നിൽ ഒരു കഥയുണ്ട്
2016 ല്‍ അന്ന് എനിക്ക് ഉണ്ടായിരുന്ന ഒരു മാരുതി ആൾട്ടോ 800 ന്റെ EMI അടയ്ക്കാത്തത് കൊണ്ട് ജപ്തി ചെയ്തു കൊണ്ട് പോയി... എന്റെ ചാച്ചന്റെയും അമ്മച്ചിയുടെയും മായയുടെയും പപ്പുണ്ണിയുടെയും അയലത്തുകാരുടെയും മുന്നിൽ നാണം കെട്ട് തല കുനിച്ചു നിന്ന ദിവസം
അന്നത്തെ സാഹചര്യം എനിക്ക് അതായിരുന്നു, എവിടെ നോക്കിയാലും കടം... എവിടെ പോയാലും ഞാൻ കാശ് കൊടുക്കുവാനുള്ളവർ...
അന്നത്തെ ആ വാശി ആയിരിക്കാം... ഇന്ന് എന്നെ ഇവിടെ കൊണ്ട് എത്തിച്ചത്!! Police Jeep ഉൾപ്പെടെ അങ്ങ് വാങ്ങി ഒരു രൂപ പോലും EMI ഇടാതെ
അ അവസ്ഥയിൽ ഇന്ന് ഉള്ളവരോട് ഒന്നേ പറയുവാനുള്ളു “കരഞ്ഞു കൊണ്ടിരിക്കാതെ അങ്ങോട്ട് ഇറങ്ങന്നെ”
“അപമാനം ആണ് ഈ ലോകത്തെ ഏറ്റവും വലിയ മോട്ടിവേഷൻ”
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |