കൊച്ചി: റേഷൻ വ്യാപാരികളെയും പൊതു വിതരണ സംവിധാനത്തെയും അവഹേളിക്കുന്ന സഞ്ചി പരിശോധന തീരുമാനം പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. റേഷൻ വ്യാപാരികളുടെ മനോവീര്യം കെടുത്തുന്നതാണ് ഈ തീരുമാനം. പ്രതിമാസം ലഭിക്കേണ്ട വേതനംപോലും കൃത്യമായി നൽകാത്തതും വർഷങ്ങൾക്ക് മുമ്പ് നടപ്പിലാക്കിയ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കാത്തതും പ്രയാസകരമാണെന്നും ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗം ജില്ലാ സെക്രട്ടറി ഏലിയാസ് ഓളങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ബാബു പൈനാടത്ത്, സന്തോഷ് പനിച്ചികൂടി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |