കൊച്ചി: മുനമ്പത്തെ 610 കുടുംബങ്ങൾ വില കൊടുത്ത് വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന നിലപാട് ആവർത്തിച്ച് ലത്തീൻസഭ. വഖഫ് ഭൂമിയാണെന്ന അവകാശവാദം അപ്രസക്തമാണെന്ന് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും സമുദായ വക്താവ് ജോസഫ് ജൂഡും പ്രസ്താവനയിൽ പറഞ്ഞു. ഫാറൂഖ് കോളേജിന് ഭൂമി ലഭ്യമാകുന്ന കാലത്ത് നിലനിന്നിരുന്ന വഖഫ് നിയമത്തിന്റെയും കൈമാറ്റത്തിനായുള്ള നിയമാനുസൃത രേഖയിലെ ഉള്ളടക്കത്തിന്റെയും അടിസ്ഥാനത്തിൽ വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |