ശിവഗിരി: ജീവിതം പൂർണ്ണതയിലെത്തണമെങ്കിൽ അന്ധത്വമൊഴിച്ച് മുന്നേറാൻ മനുഷ്യകുലത്തിനാകണമെന്നും നല്ലൊരു സാമൂഹിക പരിഷ്ക്കത്താവാകാൻ യോഗിയാകേണ്ടതുണ്ടെന്നും കൊല്ലം ആനന്ദധാം ആശ്രമത്തിലെ സ്വാമി ബോധേന്ദ്രതീർത്ഥ പറഞ്ഞു . 92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ഗുരുധർമ്മ പ്രബോധനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികമാറ്റം യാഥാർത്ഥ്യമാക്കേണ്ടതെങ്ങനെയെന്ന് ഗുരുദേവൻ നമുക്ക് കാട്ടിത്തന്നു . പരനു വിഷമം നേരിടാതെ അനുകമ്പയിലൂടെ പരിവർത്തനം സൃഷ്ടിച്ച ഗുരുദേവന്റെ പാതയിലൂടെ നീങ്ങിയാൽ ഇന്നത്തെ സമരമാർഗങ്ങൾ ഒഴിവാക്കാനാവും. വെറുമൊരു മനുഷ്യനായിരുന്നില്ല ഗുരുദേവൻ . ദൈവം മനുഷ്യനായി അവതരിച്ച് മനുഷ്യനെ ഏതുവിധം ദൈവമാക്കാമെന്ന് ഗുരുദേവൻ തെളിയിച്ചു. .
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആമുഖപ്രസംഗം നടത്തി. സ്വാമി അദ്വൈതാനന്ദ തീർത്ഥ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മപ്രചരണ സഭ ഉപദേശക സമിതി കൺവീനർ സതീശൻ അത്തിക്കാട്, യുവജനസഭ വൈസ് ചെയർമാൻ ഡോ. അമൃത്പ്രസാദ് എന്നിവർ സംസാരിച്ചു. കനകമ്മ സുരേന്ദ്രൻ മാവേലിക്കര ഗുരുദേവകൃതി പാരായണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |