തളിപ്പറമ്പ്: തളിപ്പറമ്പിൽ അനുവദിച്ച കുടുംബകോടതി ഉടൻ പ്രവർത്തിപ്പിക്കണമെന്നും അഡി.സെഷൻസ് കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ദിലീപ്‌കുമാർ, അഡ്വ. മുഹമ്മദ് ഹനീഫ, ലോയേർസ് യൂണിയൻ നേതാക്കളായ അഡ്വ.എം.കെ.വേണുഗോപാൽ, അഡ്വ.സുരേഷ് എന്നിവർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകും.രണ്ടുവർഷം മുമ്പ് തളിപ്പറമ്പിൽ കുടുംബകോടതി അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുങ്ങിയെങ്കിലും ജഡ്‌ജിയെയും ജീവനക്കാ രെയും നിയമിച്ചിരുന്നില്ല. തളിപ്പറമ്പിലെയും മലയോര പ്രദേശങ്ങളിലെയും ഹരജിക്കാർ നിലവിൽ കണ്ണൂർ, തലശ്ശേരി കുടുംബകോടതികളെയാണ് ആശ്രയിക്കുന്നത്. കക്ഷികൾക്കും അഭിഭാഷകർക്കും ഒരു പോലെ പ്രയാസമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകാൻ ബാർ അസോസിയേഷൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |