കൊച്ചി: കാപ്പാ നിയമം ലംഘിച്ചതിന് മുളവുകാട് പനമ്പുകാട് പുന്നത്തറ വീട്ടിൽ അലിസ്റ്ററിനെ (23) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. മുളവുകാട്, സെൻട്രൽ, അമ്പലമേട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഏഴോളം കേസുകളിൽ പ്രതിയാണ് ഇയാൾ. സെൻട്രൽ അസി. പൊലീസ് കമ്മിഷണർ ജയകുമാറിന്റെ നിർദ്ദേശ പ്രകാരം സെൻട്രൽ സ്റ്രേഷൻ സി.ഐ അനീഷ് ജോയിയുടെ നേതൃത്വത്തിൽ എസ്.ഐ. സന്തോഷ് കുമാർ, രാജേന്ദ്രൻ പിളള, സി.പി.ഒമാരായ മണിക്കുട്ടൻ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നിരവധി കേസുകളിലെ പ്രതിയായ കലൂർ ദേശാഭിമാനി റോഡ് ചിറ്റേപ്പറമ്പിൽ വീട്ടിൽ ഹാരിസിനെ (പരുന്ത്-37) നോർത്ത് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നോർത്ത് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി നരഹത്യാശ്രമം, കവർച്ച, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. പ്രതിയെ വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |