സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വേർപിരിയലുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. അടുത്തിടെ ജിഷിനും സീരിയൽ താരമായ അമേയയും തമ്മിലുളള സൗഹൃദവും നിരവധി ഗോസിപ്പുകൾക്കും കാരണമായി. ഇപ്പോഴിതാ ജിഷിൻ തന്റെ ആദ്യ വിവാഹബന്ധത്തെയും വേർപിരിയലിനെക്കുറിച്ചും ഒരു മാദ്ധ്യമത്തോട് തുറന്നുപറഞ്ഞിരിക്കുകയാണ്. ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും നടൻ പറയുന്നു.
'വിവാഹമോചനവുമായി ബന്ധപ്പെട്ട് ഞാൻ ഒരുതരത്തിലുളള വാദങ്ങൾ നടത്താൻ പോയിട്ടില്ല. അതൊക്കെ വ്യക്തിപരമാണ്. ഒരു അഭിമുഖത്തിലും ഞാൻ അതിനെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. പക്ഷെ എന്റെ മുൻഭാര്യ മോശം കാര്യങ്ങളാണ് എന്നെക്കുറിച്ച് പറയുന്നത്. വിശ്വസ്തമായ സ്ഥലങ്ങളിൽ നിന്നാണ് ഞാൻ അതൊക്കെ അറിഞ്ഞിട്ടുളളത്. മരിച്ചുപോയ എന്റെ സഹോദരനെക്കുറിച്ച് വരെ മോശമായിട്ട് പറയുന്നുണ്ട്. എന്നെ അതൊന്നും ബാധിക്കുന്നില്ല.
തെറ്റുകാരൻ എപ്പോഴും ഞാനാണ്. ചിലർ വിവാഹമോചനത്തിന് പലരും വർഷങ്ങൾ എടുക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടേത് മ്യൂച്ചൽ ഡിവോഴ്സായിരുന്നു. പത്ത് ദിവസം കൊണ്ട് കിട്ടി. പക്ഷെ ആ ദിവസങ്ങളിലെ മാനസികാവസ്ഥ ഭയങ്കരമായിരുന്നു. ഒരാളെ മറക്കാനും തളളിപ്പറയാനും പെൺകുട്ടികൾക്ക് ഒരു സെക്കൻഡ് മതി. ഒറ്റപ്പെട്ടുപോയ സമയത്ത് ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുളള വ്യക്തിയാണ് ഞാൻ. ഡീവോഴ്സ് ആയതിനുശേഷം മകനെ ഒരു തവണ മാത്രമേ കണ്ടിട്ടുളളൂ. ചിലപ്പോൾ അത് എന്റെ തെറ്റായിരിക്കും. ഞാനും അവനും നല്ല ബോണ്ടായിരുന്നു. അവനോടൊപ്പം കളിക്കുമായിരുന്നു. അവൻ എന്നെ കാണുമ്പോൾ സങ്കടമുണ്ടാകും. അതുകൊണ്ടാണ് കാണാൻ പോകാത്തത്. മകന് വാങ്ങിവച്ച വസ്ത്രങ്ങൾ കൊടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. കുട്ടിയെ കാണാൻ തടസവും ഇല്ല'- ജിഷിൻ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |