15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്. അതിൽ കീർത്തിയുടെ പ്രിയപ്പെട്ട നായയുമൊത്തുള്ള ചിത്രവുമുണ്ട്. നൈക്ക് എന്നാണ് നായയുടെ പേര്. ചുവപ്പ് നിറത്തിലുള്ള വസ്‌ത്രം അണിഞ്ഞ നൈക്കിനെ ചേർത്തുപിടിച്ച് വധൂ വരന്മാർ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
വളർത്തുമൃഗങ്ങളെ വീട്ടിലെ ഒരു അംഗത്തെപോലെ കണ്ട് സ്‌നേഹിക്കുന്നയാളാണ് കീർത്തി. നൈക്ക് തന്റെ വളർത്തുനായ അല്ല മകനാണ് എന്നാണ് പല അവസരങ്ങളിലും കീർത്തി പറഞ്ഞിട്ടുള്ളത്. ആന്റണിയുടെ പേരിന്റെ അവസാന അക്ഷരങ്ങളും കീത്തിയുടെയും പേരിന്റെ ആദ്യ അക്ഷരങ്ങളും ചേർത്താണ് നായയ്‌ക്ക് പേരിട്ടിരിക്കുന്നത് (antony + keerthy - nyke). ആന്റണിയാണ് കീർത്തിക്ക് ഈ നായയെ സമ്മാനിച്ചത്.
നൈക്കിന് വേണ്ടി ഒരു പ്രത്യേക ഇൻസ്റ്റഗ്രാം പേജ് തന്നെയുണ്ട്. നൈക്കിന്റെ വിശേഷങ്ങളെല്ലാം കീർത്തി അതിലൂടെ പങ്കുവയ്‌ക്കാറുണ്ട്. ആറ് വയസാണ് ഇപ്പോൾ നൈക്കിന്റെ പ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |