തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡടച്ച് സി.പി.എം സ്റ്റേജ് കെട്ടിയ സംഭവത്തിൽ സ്റ്റേജിലുണ്ടായിരുന്നവർക്കെതിരെ കേസെടുക്കണമെന്ന കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ,സമ്മേളനം ഉദ്‌ഘാടനം ചെയ്ത എം.വി ഗോവിന്ദൻ അടക്കം 13 പേർക്കെതിരെ ഇന്ന് കേസെടുത്തേക്കും. ഇതിനായി വേദിയിലുണ്ടായിരുന്നവരുടെ പൂർണ്ണമായ മേൽവിലാസം പൊലീസ് ശേഖരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഏഴു പേരുടെ മേൽവിലാസം ശേഖരിച്ചിരുന്നു. എന്നാൽ വേദിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും ശരിയായ മേൽവിലാസം ശേഖരിച്ച ശേഷം കേസെടുത്താൽ മതിയെന്നാണ് കമ്മീഷണറുടെ നിർദ്ദേശം..നേരത്തെ ,സംഘാടക സമിതി ജനറൽ കൺവീനർ വഞ്ചിയൂർ ബാബുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. സ്റ്റേജ് കെട്ടാൻ ഉപയോഗിച്ച സാമഗ്രികൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പവർ യൂണിറ്റ് അടക്കമുള്ള ഉപകരണങ്ങൾ , 500 ഓളം കസേരകൾ , മൂന്ന് ലോറി , സ്റ്റേജും കൊടിയും കെട്ടാൻ ഉപയോഗിച്ച കമ്പുകൾ അടക്കമാണ് കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |