മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. നാഗ്‌പൂരിലെ സ്നേക്ക് റെസ്‌ക്യൂവർ ആയ ഓം ചിച്ഘരെക്കും നവീൻ റാക്കിക്കും ഒപ്പമാണ് വാവാ സുരേഷ് പോയിരിക്കുന്നത്. ഓം ചിച്ഘരെക്ക് ഒരു കോൾ വന്നിരുന്നു. ബൈക്കിൽ വന്ന ഒരാളാണ് പാമ്പിനെ കണ്ട് അദ്ദേഹത്തെ വിളിച്ചത്. കറുപ്പ് നിറമുള്ള പാമ്പ് വഴിയരികിലെ മരത്തിന് മുകളിൽ ഇരിക്കുന്ന കാഴ്‌ചയാണ് വഴിയാത്രക്കാരൻ കണ്ടത്.
സ്ഥലത്തെത്തിയ വാവാ സുരേഷ് മരത്തിന് മുകളിൽ ഇരുന്ന പാമ്പിനെ കണ്ടു. കരിമൂർഖൻ ഇനത്തിൽപ്പെട്ട പാമ്പാണ് ഇതെന്ന് അദ്ദേഹത്തിന് മനസിലായി. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരിയായ മൂർഖൻ ഇനമാണിത്. ഇന്ത്യൻ മൂർഖൻ അഥവാ Indian Spectacled Cobra. ഇന്ത്യൻ സംസ്കാരത്തിലും കഥകളിലും ഈ പാമ്പുകൾക്ക് വലിയ സ്ഥാനമാണ് ഉള്ളത്.
മഹാരാഷ്ട്രയിൽ കറുപ്പ് നിറമുള്ള മൂർഖൻ പാമ്പുകളെ സാധാരണമായി കാണപ്പെടുന്നുണ്ട്. എന്നാൽ, കേരളത്തിൽ ഇത്തരത്തിലുള്ള പാമ്പ് ഇല്ല. ആകർഷകമായ രീതിയിൽ പത്തി ഉയർത്തി നിൽക്കുന്നവ ആയതിനാൽ തന്നെ ഇവയെ മറ്റ് പാമ്പുകളിൽ നിന്നും വ്യത്യസ്‌തമായി മനസിലാക്കാൻ സാധിക്കുന്നു. ഭൂരിഭാഗം മൂർഖനിലും പത്തിയിലെ കണ്ണട (ഋ) അടയാളം വ്യക്‌തമായി കാണാം എന്നാൽ ചിലതിൽ അവ്യക്തവും അപൂർണ്ണവും ആകാം.
അത്തരത്തിൽ അപൂർവമായി കാണുന്ന കറുപ്പ് നിറമുള്ള, പത്തിയിൽ കണ്ണട അടയാളം ഇല്ലാത്ത മൂർഖൻ പാമ്പിനെയാണ് ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ഈ പാമ്പിന് വളരെ വലിയ പല്ലുകളാണ് ഉള്ളത്. ആതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. ഇവയുടെ വെനം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. വെനത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ, കാർഡിയോടോക്സിൻ എന്നീ പദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. കാണുക മരത്തിന് മുകളിൽ നിന്ന് കരിമൂർഖൻ പാമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |