നടി കീർത്തി സുരേഷും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം ഡിസംബർ 12നായിരുന്നു. ഗോവയിൽ തമിഴ് ആചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ട് പുടവയും ജിമിക്കി കമ്മലും ട്രെഡിഷണൽ ആഭരണങ്ങളും ധരിച്ചെത്തിയ കീർത്തി അച്ഛൻ സുരേഷ് കുമാറിന്റെ മടിയിലിരുന്നായിരുന്നു താലികെട്ട് നടത്തിയത്. തമിഴ് ബ്രാഹ്മൺ വരനെപ്പോലെയായിരുന്നു ആന്റണിയുടെ വേഷം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ അന്നുതന്നെ കീർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു. അന്നു വൈകിട്ട് ക്രിസ്ത്യൻ ആചാര പ്രകാരമുള്ള ചടങ്ങുകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
അച്ഛൻ സുരേഷ് കുമാറിന്റെ കൈ പിടിച്ച് വിവാഹവേദിയിലേക്ക് കയറുന്നതിന്റെയും ചടങ്ങുകളുടെയും ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്, സ്വർഗ തുല്യമായ ചിത്രങ്ങൾ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
15 വർഷമായി കീർത്തിയും ആന്റണിയും പ്രണയത്തിലായിരുന്നു. എഞ്ചിനീയറായ ആന്റണി ഇപ്പോൾ ബിസിനസുകാരനാണ്. കൊച്ചി ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ആന്റണി 'റിവോൾവര്‍ റിത'യടക്കം തമിഴിൽ രണ്ട് സിനിമകളാണ് കീർത്തി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. തമിഴ് ചിത്രം തെരിയുടെ ബോളിവുഡ് റീമേക്കായ 'ബേബി ജോൺ' എന്ന സിനിമ പൂർത്തിയാക്കി. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ. ഡിസംബർ 25 ന് ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |