ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അടുത്തവർഷം ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കും. ശബരിമലയിൽ ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കാൻ നിലയ്ക്കൽ മുതൽ പമ്പ വരെ ഡക്ട് ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കും. മണ്ഡല മകരവിളക്ക് കാലത്താണ് ശബരിമലയിൽ ഇന്റർനെറ്റ് സേവനമുള്ളത്. ബ്രോഡ്ബാൻഡ് വന്നാൽ എല്ലാദിവസവും ഇൻറർനെറ്റ് ലഭിക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് കേരള പൊലീസിന്റെ സൈബർ ഉപദേശകനായ ഡോ. വിനോദ് ഭട്ടതിരിയെ ചീഫ് അഡ്വൈസറായി നിയമിച്ചു.
ആദ്യഘട്ടത്തിൽ റവന്യു,ചെലവ് വിഭാഗത്തിലാണ് ഡിജിറ്റിലൈസ് ചെയ്യുക. തുടർന്ന് ഇ-ഗവേണൻസ്,പ്രൈസ് സോഫ്റ്റ്‌വെയർ,ഇ-ടെൻഡർ,ഇ-ബില്ലിംഗ് എന്നിവയും നടപ്പാക്കും. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി (എൻ.ഐ.സി) സഹകരിച്ച് ടെമ്പിൾ സോഫ്റ്റ്‌വെയറും തയ്യാറാക്കും. ബോർഡിന് കീഴിലെ 1,252 ക്ഷേത്രങ്ങളിലും ടെമ്പിൾ സോഫ്റ്റ്‌വെയർ നിലവിൽവരും. തമിഴ്നാട്ടിലെ 45,000ത്തോളം ക്ഷേത്രങ്ങളുടെ ടെമ്പിൾ സോഫ്റ്റ്‌വെയർ തയ്യാറാക്കിയത് എൻ.ഐ.സിയാആണ്.
ടെമ്പിൾ സോഫ്റ്റ്‌വെയർ ധാരണാപത്രം എൻ.ഐ.സിയുമായി 20ന് ഒപ്പിടും
-പി. എസ്. പ്രശാന്ത്
(തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |