നടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അതീവ ഗ്ളാമറസ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ. എസ്തറിന്റെ സഹോദരൻ ഇവാൻ ആണ് ചിത്രങ്ങൾ പകർത്തിയത്.
കുടുംബവുമൊത്ത് യാത്ര പോയപ്പോൾ പകർത്തിയതാണ് ചിത്രം.
സഹോദരൻമാരും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബ ചിത്രവും എസ്തർ പങ്കുവച്ചിട്ടുണ്ട്. ദൃശ്യം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി എത്തി പ്രേക്ഷകരുടെ മനം കവർന്ന സുന്ദരിയാണ് എസ്തർ.
ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു.
മിൻമിനി എന്ന തമിഴ് ചിത്രത്തിലാണ് എസ്തർ അവസാനം പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യർ നായികയായി എത്തിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തർ അവസാനമായി അഭിനയിച്ച മലയാള ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |