സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ (എസ് ബി ഐ) അവസരം. കസ്റ്റർമർ സപ്പോർട്ട് ആൻഡ് സെയിൽസ് വിഭാഗത്തിൽ ജൂനിയർ അസോസിയേറ്റ് തസ്‌തികയിലേക്ക് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. 13,735 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി ഏഴ് വരെ അപേക്ഷിക്കാം. 20നും 28നും ഇടയിൽ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്. പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഫെബ്രുവരിയിലായിരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക. തുടർന്ന് മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ മെയിൻ പരീക്ഷ നടക്കും. സംവരണമുളള (എസ്‌സി, എസ് ടി, പിഡബ്യൂഡി, എക്സ് സർവീസ്) ഉദ്യോഗാർത്ഥികൾ നൂറ് രൂപ അടച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനറൽ, ഒബിസി വിഭാഗത്തിന് 600 രൂപയാണ് അപേക്ഷാഫീസ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഡ്യുവൽ ബിരുദ സർട്ടിഫിക്കറ്റുളളവർ മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
തിരഞ്ഞെടുക്കുന്നത്.
1. ഒരു മണിക്കൂർ ദൈർഘ്യമുളളതായിരിക്കും പ്രിലിമിനറി അല്ലെങ്കിൽ ആദ്യഘട്ട പരീക്ഷ . അതിൽ ഇംഗ്ലീഷ് ഭാഷ,റീസണിംഗ്,ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകും. 100 മാർക്കിനായിരിക്കും പരീക്ഷ.
2. മെയിൻ പരീക്ഷയിൽ ഉദ്യോഗാർത്ഥികളുടെ ഭാഷാബോധം,റീസണിംഗ് എബിലിറ്റി.സാങ്കേതികവിദ്യ പരിജ്ഞാനം, സമകാലിക അറിവ് എന്നിവ ബന്ധപ്പെടുത്തിയ ചോദ്യങ്ങൾ ഉണ്ടാകും.
3. മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും.
4. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in പ്രവേശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |