കാക്കനാട്: മാദ്ധ്യമപ്രവർത്തകനെ നഗരസഭാ കൗൺസിലർ മർദ്ദിച്ചെന്ന് പരാതി. ലേഖകൻ ആർ. ശിവശങ്കരപ്പിള്ളയ്ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 5.30ഓടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കൗൺസിലർ ഡിക്സനെതിരെ പൊലീസ് കേസെടുത്തു.
നഗരസഭ വക കെട്ടിടത്തിൽ നടത്തുന്ന കുടുംബശ്രീ ഹോട്ടലുമായി ബന്ധപ്പെട്ട പരാമർശമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇടറോഡിൽ നിൽക്കുകയായിരുന്ന ശിവശങ്കരപ്പിള്ളയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റൊരു പ്രാദേശിക ലേഖകനെതിരെ വധഭീഷണിയും മുഴക്കി. നാട്ടുകാർ ഓടിയെത്തിയപ്പോൾ കൗൺസിലർ വാഹനമെടുത്ത് രക്ഷപ്പെടുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ശിവശങ്കരപ്പിള്ളയെ പരിക്കുകളോടെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |