നേമം: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളിയെ നേമം പൊലീസ് അറസ്റ്റു ചെയ്തു.ജാർഖണ്ഡ് റാഞ്ചി സ്വദേശിയായ ഓഖിൽ പൂജാർ(35) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 5ന് നേമം സ്‌കൂളിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്. ഇയാളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി സമീപത്തെ കടക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കടക്കാരും നാട്ടുകാരും തടഞ്ഞുവച്ച് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
അതേസമയം തടിപ്പണിയ്ക്ക് ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. ബീഹാർ സ്വദേശിയായ സരോജ് കുമാർ(36) ആണ് കഴിഞ്ഞദിവസം ചവറ പൊലീസിന്റെ പിടിയിലാത്. പന്മന പോരൂർക്കര സ്വദേശിയായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള തടിപ്പണി സ്ഥാപനത്തിൽ നിന്നാണ് മോട്ടോർ മോഷണം പോയത്.
കഴിഞ്ഞ നാല് വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതി. മോഷണം നടന്നത് മനസിലാക്കിയ സ്ഥാപനയുടമ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സരോജ് കുമാറാണ് മോട്ടോർ എടുത്തതെന്ന് കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |