സനാ: യെമനിൽ ഹൂതി വിമത കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം. 9 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായിലെ രണ്ട് പവർ സ്റ്റേഷനുകളിലും ഹൊദൈദയിലെ എണ്ണ കേന്ദ്രത്തിലും അസ്-സാലിഫ്, റാസ് ഇസാ തുറമുഖങ്ങളിലും ഇന്നലെ പുലർച്ചെ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു. യെമനിൽ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കിയ മിസൈലിനെ വെടിവച്ചിട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |