SignIn
Kerala Kaumudi Online
Monday, 23 December 2024 10.18 PM IST

ആൽബിയുമായി പിരിഞ്ഞോ? വിശ്വസിച്ചവർ തന്നെ സങ്കടപ്പെടുത്തും, ഭർത്താവിനെക്കുറിച്ച് അപ്‌സര പറഞ്ഞത്

Increase Font Size Decrease Font Size Print Page
apsara

മലയാളികൾക്ക് സുപരിചിതയാണ് സീരിയൽ താരം അപ്‌സര. മോഹൻലാൽ അവതാരകനായെത്തിയ ബിഗ്ബോസിലും അപ്‌സര മത്സരിച്ചിരുന്നു. സംവിധായകനും നടനുമായ ആൽബി ഫ്രാൻസിസാണ് നടിയുടെ ഭർത്താവ്. ഇവരുടെ വിവാഹം വലിയ ആഘോഷത്തോടെയാണ് നടന്നത്. അടുത്തക്കാലത്തായി ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുളള വാർത്തകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അപ്‌സര തന്റെ സഹോദരന്റെ വിവാഹത്തിനിടയിൽ ചില മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്.

'ജീവിതത്തിൽ ആരെയും വിശ്വസിക്കരുത്. അങ്ങനെ വിശ്വസിച്ചവരിൽ നിന്ന് സങ്കടപ്പെടേണ്ടി വന്നിട്ടുണ്ട്. ഇന്ന് എന്റെ സഹോദരന്റെ വിവാഹമായിരുന്നു. വിവാഹത്തിന് എന്റെ ഭർത്താവ് വന്നില്ല. പുതിയ പ്രോജക്ടുകളെക്കുറിച്ച് പറയുകയാണെങ്കിൽ ഒന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. സിനിമയുടെ ചർച്ചകളൊക്കെ നടക്കുന്നു. ഭഗവതി അനുഗ്രഹിച്ച് എല്ലാം പെട്ടെന്ന് നടക്കട്ടെ. ഞാൻ ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇനി നല്ലൊരു വേഷം വരികയാണെങ്കിൽ ചെയ്യാം. അതല്ലെങ്കിൽ സിനിമ ചെയ്യാനാണ് ഇഷ്ടം'- അപ്‌സര പറഞ്ഞു.

സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നതിനെക്കുറിച്ചും അപ്‌സര പറഞ്ഞു. 'ജോലിയുടെ കാര്യമൊന്നും റെഡിയായിട്ടില്ല. സർക്കാർ ഉത്തരവായി. പൊലീസിൽ ആയിരിക്കില്ല. റവന്യൂ വകുപ്പിൽ ആയിരിക്കും. അത് കിട്ടാൻ ഒരുപാട് വർഷം എടുക്കും. എന്റെ അച്ഛൻ പൊലീസ് ഓഫീസർ ആയിരുന്നു. സർവ്വീസിൽ ഇരിക്കുമ്പോഴാണ് അച്ഛൻ മരണപ്പെടുന്നത്. ജോലിക്ക് കയറണമെങ്കിൽ കുറച്ചുകൂടി സമയം എടുക്കും. അതുവരെ അഭിനയവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ജോലിക്ക് കയറിക്കഴിഞ്ഞ് രണ്ടുവർഷത്തേക്ക് അഭിനയിക്കാൻ പറ്റില്ല. അതിനുശേഷം ദൈവം അനുഗ്രഹിച്ചാൽ അഭിനയത്തിലേക്ക് തന്നെ വരും. എനിക്ക് ഏറ്റവും ഇഷ്ടം അഭിനയിക്കാനാണ്. അതിൽ തുടരാണ് ആഗ്രഹവും'- നടി പറഞ്ഞു.

TAGS: ACTRESS, INTERVIEW, APSARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.