തിരുവനന്തപുരം: ക്രിസ്മസ് കണക്കിലെടുത്ത് 1,600 രൂപ വീതം ഒരുമാസത്തെ സാമൂഹ്യക്ഷേമപെൻഷൻ വിതരണം ഇന്നലെ തുടങ്ങി. ബാങ്ക് അക്കൗണ്ടുകളിലൂടെ 27ലക്ഷംപേർക്ക് ഇന്നും നാളെയുമായി പെൻഷൻ ലഭിക്കും. ശേഷിക്കുന്നവർക്ക് സഹകരണബാങ്കുകളിലൂടെ ഒരാഴ്ചക്കുള്ളിൽ പണം ലഭിക്കും. വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്.നിലവിൽ നാലുഗഡു കുടിശികയുണ്ട്.അത് മാറ്റിനിറുത്തി ഏപ്രിൽ മുതൽ അതത് മാസം പെൻഷൻ വിതരണം ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.കുടിശിക വിതരണം പിന്നീട് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |