ന്യൂഡൽഹി : പാരീസ് ഒളിമ്പിക്സിൽ ഇരട്ട വെങ്കലം നേടിയ വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗർ, പാരാ അത്‌ലറ്റിക്സ് താരം പ്രവീൺകുമാർ എന്നിവർക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന.
മലയാളി നീന്തൽതാരം സാജൻ പ്രകാശ് ഉൾപ്പടെ 32 താരങ്ങൾക്ക് അർജുന അവാർഡും മലയാളി ബാഡ്മിന്റൺ കോച്ച് എസ്. മുരളീധരന് ലൈഫ് ടൈം കാറ്റഗറിയിൽ ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു. ജനുവരി 17ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു.
മനുവിനെ തഴഞ്ഞു;
കേന്ദ്രം ഇടപെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |