ചീമേനി: പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി തുടങ്ങിയ അങ്ങാടി വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ സ്‌നേഹ സംഗമം കൊടക്കാട് കദളി വനത്തിൽ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. വനജ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം കർഷകർ സംഗമത്തിൽ പങ്കാളികളായി. കൃഷി ഓഫീസർമാരായ കെ. നാണുക്കുട്ടൻ, വി.വി രാജീവൻ, രവീന്ദ്രൻ പെരളം എന്നിവർ കർഷകരുമായി സംവാദം നടത്തി. അംഗങ്ങൾ ഗ്രൂപ്പ് തിരിഞ്ഞ് അവതരിപ്പിച്ച തത്സമയ പരിചയപ്പെടൽ സ്‌കിറ്റും, സുഭാഷ് അറുകരയുടെ നാട്ടൻ പാട്ടും
പരിപാടിക്ക് മിഴിവേകി. സിപ്റ്റ പ്രസിഡന്റ് സുഭാഷ് അറുകര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി മോഹനൻ സ്വാഗതവും ട്രഷറർ കെ. ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |