ആലുവ: നഗരത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40പവനും എട്ടരലക്ഷം രൂപയും കവർന്നു. ചെമ്പകശേരി ആശാൻകോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന ബിസിനസുകാരനാണ് ഇബ്രാഹിംകുട്ടി. രാവിലെ പത്തോടെ ഇബ്രാഹിം ബിസിനസ് സംബന്ധമായ ആവശ്യത്തിനായി പുറത്തേക്ക് പോയി.
പിന്നാലെ ഭാര്യ ഇടപ്പള്ളി അമൃത ആശുപത്രിയിലേക്കും പോയി. വൈകിട്ട് അഞ്ചുമണിയോടെ ലൈല തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മോഷണം നടന്നത് അറിയുന്നത്. സ്വർണം അലമാരയിലും പണം കട്ടിലിൽ ബെഡിന് അടിയിലുമാണ് സൂക്ഷിച്ചിരുന്നത്.
ഇബ്രാഹിംകുട്ടിയുടെ മകൻ വിദേശത്തും മകൾ ഭർതൃഗൃഹത്തിലുമാണ്. ലൈലയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഡിവെെ.എസ്.പി ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കവർച്ച നടന്ന വീട്ടിലെത്തി അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |