മാനന്തവാടി: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കമ്പളക്കാട് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഒണ്ടയങ്ങാടി എടപ്പിടി തമ്മൻകോട് വിനു (40) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ഇദ്ദേഹത്തെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന് തിരികെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ വൈകിട്ട് നാല് മണിയ്ക്ക് പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലെത്തിച്ചു. ഭാര്യ: സിന്ധു. മക്കൾ: മാനന്തവാടി അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളായ വിഘ്‌നേശ് (ആറാം ക്ലാസ്), വിനായക് (നാലാം ക്ലാസ് ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |